25.8 C
Iritty, IN
May 12, 2024
  • Home
  • kannur
  • ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..
kannur

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..

ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കും. ബാങ്ക്​ അവധി ദിനങ്ങളായ മാർച്ച്​ 27നും മാർച്ച്​ 28നും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച്​ 31നും ദുഖവെള്ളി – ഈസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും ഏപ്രിൽ നാലിനുമാകും ട്രഷറികൾ പ്രവർത്തിക്കുക.
പെൻഷൻ, ശമ്പള വിതരണവും ഈ ദിവസങ്ങളിൽ തടസ്സപ്പെടില്ല. പതിനൊന്നാം ശമ്പള പരിഷ്​കരണ ഉത്തരവ്​ അനുസരിച്ച്​ പുതുക്കിയ നിരക്കിലെ ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിനായാണ്​ പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു. ഏപ്രിൽ ആറിന്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ, ഏപ്രിൽ മൂന്നിന്​ മുമ്പായി ഇവ ​വിതരണം ചെയ്യാനാണ്​ ക്രമീകരണമെന്നും ഉത്തരവിൽ പറയുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്​ഥാനത്ത്​ വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പെടെ 3100 രൂപയാണ്​ പെൻഷൻ ലഭിക്കുക.

Related posts

143 ചന്തകളുമായി കൃഷി വകുപ്പ്

Aswathi Kottiyoor

മസ്ജിദുക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ തീ​രു​മാ​നം

Aswathi Kottiyoor

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox