24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മലയോര ഹൈവേ ഉദ്ഘാടനം ഇന്ന്
kannur

മലയോര ഹൈവേ ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍ : കിഫ്ബിയില്‍ നിന്ന് 237 കോടി രൂപ ചിലവഴിച്ച്‌ പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴയില്‍ ആരംഭിച്ച്‌ പേരാവൂര്‍ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റര്‍ ദൂരത്തില്‍ നാഷണല്‍ ഹൈവേയുടെ അതേ നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മലയോര ഹൈവേയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് ചെറുപുഴയില്‍ വച്ച്‌  മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചത്. 7 മീറ്റര്‍ വീതിയില്‍ റോഡ് ബി എം – ബി സി നിലവാരത്തില്‍ ടാര്‍ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റര്‍ നീളത്തില്‍ ഓവുചാലും, 20 കി.മീ നീളത്തില്‍ ഷോള്‍ഡര്‍ കോണ്‍ ക്രീറ്റ്, റോഡ് സുരക്ഷാ ബോര്‍ഡുകളും ഹാന്‍ഡ് റെയിലുകളും നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.

Related posts

ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ ഡിജിറ്റലിലേക്ക്

Aswathi Kottiyoor

ഇന്ന് മുതൽ ചെങ്കലിന് മൂന്നു രൂപ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox