22.5 C
Iritty, IN
September 7, 2024
  • Home
  • Peravoor
  • ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………
Peravoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

പേരാവൂർ:കേരള ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ ശുചിത്വ പദവി കൈവരിക്കുന്നതിനും, ബാവലിപ്പുഴ പുനരുജ്ജീവനവും ജലബഡ്ജറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തിലെ ജനപ്രതിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നത്. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ വിഷയാവതരണം നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ, വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, ആസൂത്രണ സമിതി അംഗം കെ.വിനോദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ.മാര്‍ മറ്റ് ജനപ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

നൂറുദ്ധീൻ അനുസ്മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ചുങ്കക്കുന്ന് കമ്മിലസ് ആശുപത്രി അണുവിമുക്തമാക്കി…………

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു

Aswathi Kottiyoor

സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox