24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • പ​രാ​തി​ര​ഹി​ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍
Iritty

പ​രാ​തി​ര​ഹി​ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

ഇ​രി​ട്ടി :ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്‌ സ​ത്വ​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ന്ത്രി​മാ​രു​ടെ ‘സാ​ന്ത്വ​ന​സ്‌​പ​ര്‍​ശം’ അ​ദാ​ല​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​രി​ട്ടി താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്ത്‌ ഇ​രി​ട്ടി ഫാ​ല്‍​ക്ക​ന്‍ പ്ലാ​സ​യി​ല്‍ ന​ട​ന്നു. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ദാ​ല​ത്ത്‌.
ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്‌ സ​ത്വ​ര​പ​രി​ഹാ​രം കാ​ണു​ന്ന​തി​ലൂ​ടെ പ​രാ​തി​ര​ഹി​ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക​യാ​ണ് സാ​ന്ത്വ​ന സ്‌​പ​ര്‍​ശം അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്‌ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു പ്ര​സം​ഗി​ക്ക​വെ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ നേ​ര​ത്തെ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ഇ​തി​ന​കം തീ​രു​മാ​നം കൈ​ക്കൊ​ണ്ടു​ക​ഴി​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ സാ​ധ്യ​മാ​യ​വ ഇ​വി​ടെ വ​ച്ചു​ത​ന്നെ പ​രി​ഹ​രി​ക്കും. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ള്ള​വ തു​ട​ര്‍​ന​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക്‌ കൈ​മാ​റി​യ​ശേ​ഷം തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
കോ​വി​ഡ്‌ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ്‌ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​ണ് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​ത്‌. ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് താ​ലൂ​ക്കു​ത​ല​ത്തി​ല്‍ അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
റേ​ഷ​ന്‍ കാ​ര്‍​ഡ്‌, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത്‌ സേ​വ​ന​ങ്ങ​ള്‍, ചി​കി​ത്സാ​സ​ഹാ​യം, ബാ​ങ്ക്‌ വാ​യ്‌​പ തു​ട​ങ്ങി​യവ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ് അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലേ​റെ​യും. നേ​ര​ത്തെ ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച 700 ലേ​റെ പ​രാ​തി​ക​ളു​ള്‍​പ്പെ​ടെ 1300ലേ​റെ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്‌. പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ അ​ദാ​ല​ത്ത്‌ വേ​ദി​യി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.
സ​പ്ലൈ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ 68 അ​പേ​ക്ഷ​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച​ത്‌. നി​ല​വി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ്‌ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക്‌ മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഏ​ഴ്‌ അ​പേ​ക്ഷ​ക​ളി​ല്‍ അ​ദാ​ല​ത്തി​ല്‍ വ​ച്ചു​ത​ന്നെ തീ​രു​മാ​നം കൈ​ക്കൊ​ണ്ട്‌ മു​ന്‍​ഗ​ണ​നാ​കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്‌​തു. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ലേ​ക്ക്‌ മാ​റ്റാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ മ​റ്റ്‌ 26 കാ​ര്‍​ഡു​ട​മ​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ സി​വി​ല്‍ സ​പ്ലൈ​സ്‌ ഡ​യ​റ​ക്‌​ട​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്‌. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്‌​ക്ക്‌ ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്കും മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്‌, എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ. ദി​വാ​ക​ര​ന്‍, വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ല്ലേ​ജ്‌ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ത​ല​ശേ​രി, ക​ണ്ണൂ​ര്‍ താ​ലൂ​ക്കു​ക​ളു​ടെ അ​ദാ​ല​ത്ത്‌ ഇ​ന്ന് ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ​കൂ​ളി​ലും ത​ളി​പ്പ​റ​മ്പ്‌, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളു​ടെ അ​ദാ​ല​ത്ത്‌ നാ​ലി​ന ത​ളി​പ്പ​റ​മ്പ്‌ താ​ലൂ​ക്ക്‌ ഓ​ഫീ​സ്‌ പ​രി​സ​ര​ത്തും ന​ട​ക്കും. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​ദാ​ല​ത്ത് എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

Related posts

കാട്ടാന അക്രമവും മരണവും ജില്ലാ കളക്ടർ ആറളം ഫാമിലെത്തി ചർച്ചനടത്തി

ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരത്താൻ സ്പെഷ്യൽ ഡ്രൈവ്

ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox