23.7 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • ആമ്പുലന്‍സില്‍ യുവതിക്ക് സുഖപ്രസവം
Peravoor

ആമ്പുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

പൂളക്കുറ്റി വെള്ളറ കോളനിയിലെ വിനീഷിന്റെ ഭാര്യ രമ (34) യാണ് ആമ്പുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഓടെയാണ് പ്രസവവേദന കൂടിയതിനാല്‍ പേരാവൂരിലെ നവജ്യോതി ആമ്പുലന്‍സ് ഡ്രൈവര്‍ റഹീമിനെ ഫോണില്‍ വിളിച്ച് സേവനം തേടിയത്. സഹോദരിമാര്‍ക്കൊപ്പം ആസ്പത്രിയിലേക്ക് കൊണ്ടുവരവെ കുനിത്തലമുക്കിനടുത്തെത്തിയപ്പോഴാണ് രമ ആമ്പുലന്‍സിനുള്ളില്‍ പ്രസവിച്ചത്. ഉടനെ പേരാവൂര്‍ താലൂക്കാസ്പത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച് പ്രാഥമിക പരിചരണം നല്കി അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

Related posts

കോവിഡ് ലോക്ഡൗൺ : പുഴയോരത്തെ വാറ്റു കേന്ദ്രം തകർത്ത് പേരാവൂർ എക്സൈസ്, കണ്ടെത്തി നശിപ്പിച്ചത് 140 ലിറ്റർ വാഷ് ; ഓടംതോട് സ്വദേശിക്കെതിരെ കേസ്…………..

മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

𝓐𝓷𝓾 𝓴 𝓳

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox