• Home
  • Iritty
  • സാന്ത്വന സ‌്പർശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്
Iritty

സാന്ത്വന സ‌്പർശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്

ഇരിട്ടി: മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്ത് സ്വാന്തന സ്പര്ശം ഫിബ്ര.1 ന് തിങ്കളാഴ്ച ഇരിട്ടിയിൽ നടക്കും. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇരിട്ടി താലൂക്ക് തല അദാലത്തിൽ മന്ത്രിമാരായ ഇ .പി. ജയരാജൻ, കെ. കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ജനങ്ങളിലിൽ നിന്നും തദ്ദേശ സ്ഥാപന പ്രതിനിധികളിൽ നിന്നും പരാതികൾ കേൾക്കും. പരിഹരിക്കാവുന്നവ തൽസമയം പരിഹരിക്കും. മറ്റുള്ളവ സമയക്രമം അനുസരിച്ച‌് തീർപ്പാക്കും. ജില്ലയിലെ വിവിധ വകുപ്പ‌് തലവന്മാരും അദാലത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് അദാലത്ത് ആരംഭിക്കുക.
ജനുവരി 28 വരെ ഇരിട്ടി താലൂക്കിലെ വിവിധ വകുപ്പുകളിലായി 700ൽ പരം പരാതികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. അതിന‌് ശേഷം കിട്ടിയ അപേക്ഷകളും പരാതികളും അടക്കം മുഴവൻ അപേക്ഷകളും സാന്ത്വന സ‌്പർശം ജില്ലാ കേന്ദ്രത്തിൽ തരം തിരിച്ച‌് തിങ്കളാഴ‌്ചത്തെ അദാലത്തിൽ എത്തിക്കും. ജനങ്ങൾക്ക‌് നേരിട്ടും പരാതികൾ നൽകാൻ സൗകര്യമുണ്ടാകും. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിന‌് മുൻവശത്ത‌് രജിസ്‌ട്രേഷൻ കൗണ്ടറും താഴത്തെ നിലയിൽ ഉദ്യോഗസ്ഥ മേധാവികളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട‌്. തരം തിരിച്ചുള്ള അപേക്ഷകളുടെ സ്വഭാവം അനുസരിച്ച‌് പരാതിക്കാരെ ബന്ധപ്പെട്ട സെ‌്കഷനുകളിൽ എത്തിക്കുന്ന തരത്തിലാണ‌് ക്രമീകരണം. കോവിഡ‌് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ‌് അദാലത്ത‌് സംഘാടനമെന്ന‌് തഹസീൽദാർ കെ . കെ. ദിവാകരൻ അറിയിച്ചു.
അദാലത്ത‌് കേന്ദ്രത്തിൽ ഇൻഫർമേഷൻ ആന്റ‌് പബ്ലിക‌് റിലേഷൻസ‌് വകുപ്പിന്റെ പോസ‌്റ്റർ പ്രദർശനവും ഒരുക്കിയിട്ടുണ്ട് .

Related posts

പ്ലാസ്റ്റിക് കത്തിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഇരിട്ടി നഗരസഭ

Aswathi Kottiyoor

വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ (ദേവമാതാ ലോറി ഉടമ) ഭാര്യ ലിസി (56) അന്തരിച്ചു

Aswathi Kottiyoor

എൻ. അശോകൻ ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സിക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox