ഇരിട്ടി: ഹരിതകർമ്മ സേന വീടുകളിൽനിന്നും ശേഖരിച്ച് താത്കാലികമായി റോഡരികിലെ കിയോസ്കുകളിൽ സൂക്ഷിച്ച പ്ലാസ്റ്റിക് ഉരുപ്പടികൾ തീയിട്ടു നശിപ്പിച്ച സംമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയുമായി ഇരിട്ടി നഗരസഭാ അധികൃതർ. ഉളിയില്‍ ടൗണിന് സമീപം ഇരിട്ടി – തലശ്ശേരി റോഡിന്‍റെ വലതു ഭാഗത്തുള്ള വണ്ടിമാവ് റോഡിന്‍റെ ഇടതു വശത്ത് നഗരസഭ ഒരുക്കിയ കിയോസ്കില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കളാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പോലീസ് അധികാരികള്‍ക്ക് നഗരസഭാ വിവരം കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം പൊതു സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.