24.8 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു…………
Peravoor

ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു…………

പേരാവൂര്‍ : ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു.കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ചന്തയുടെ പ്രവര്‍ത്തനം .ലോക്ഡൗണ്‍ കാലത്ത് ഭൂരിഭാഗം പേരും പച്ചക്കറികൃഷിയില്‍ ഏര്‍പ്പെട്ടതോടെ ജൈവ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ വില്‍ക്കാന്‍ വിപണി ഇല്ലാത്തതിനാലും ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി കുറച്ച് മാത്രം ആയതിനാലും വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചന്തയില്‍ ഇനി കര്‍ഷകര്‍ക്ക് പച്ചകറികള്‍ വില്‍പന നടത്താനും പകരം പച്ചക്കറികള്‍ വാങ്ങാനും സാധിക്കും.പരമാവധി ജൈവ പച്ചക്കറികളാണ് ചന്തയില്‍ എത്തിക്കുക.ഞായറാഴ്ച്ചകളിലാണ് ചന്ത. പച്ചക്കറി ശേഖരണം മറ്റ് ദിവസങ്ങളിലും നടത്തും സംഘം പ്രസിഡന്റ് എന്‍ അശോകന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് അംഗം ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വി ബാബു മാസ്റ്റര്‍ മുഖ്യാതിഥിയായി.പഞ്ചായത്ത് അംഗം യമുന ആദ്യ വില്‍പന നടത്തി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു

Related posts

തൃക്കാക്കരയിലെ മികച്ച വിജയം; പേരാവൂരിൽ യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം

മാവടി പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം അണിയിച്ച് ജലസംരക്ഷണ പദ്ധതി

𝓐𝓷𝓾 𝓴 𝓳

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

WordPress Image Lightbox