താമരശ്ശേരിയിൽ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാരുടെ ക്രൂരത. ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ഗായത്രി എന്ന ബസിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥിനി സ്ഥിരം പോകുന്ന ബസാണിത്.