24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചാലക്കുടിയിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു
Uncategorized

ചാലക്കുടിയിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു


തൃശൂർ: ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. ജിതേഷ് (45),സുനിൽകുമാർ(52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Related posts

എന്ത് വിധിയിത്…. 6 കോടി ചെലവിൽ നവീകരിച്ച റോഡ് 6 ദിവസം കൊണ്ട് തകർന്നു, വീണ്ടും ടാറിങ്!

Aswathi Kottiyoor

മനുഷ്യൻ ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും

Aswathi Kottiyoor

എന്നെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐക്കാരെ കണ്ടെത്തുന്നവർ അറിയിക്കുക: പരിഹസിച്ച് ജോയ് മാത്യു

Aswathi Kottiyoor
WordPress Image Lightbox