തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ മൃതദേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, ക്യാബിൻ പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടങ്ങി. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറി. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിക്കുമെന്നതിനാൽ സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനാണ് ശ്രമം. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം പുറത്തെടുക്കുക വലിയ വെല്ലുവിളിയാണ്.