യാത്രാ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ല
ഇരിട്ടി: കോവിഡിന്റെ പേരില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണ കൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. അത്യാഹിതം സംഭവിച്ച് അതിര്‍ത്തി കടന്ന് ആശുപത്രികളില്‍ എത്തേണ്ടവര്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ