ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിന കണക്ക് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് ഉൾപ്പെടെ വിദ്യാലയങ്ങളിലായി ഈ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികൾ. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലായി 38.32ഷം കുട്ടികളാണുള്ളത്.
ഇതിൽ 19.57 ലക്ഷം ആണ്‍കുട്ടികളും 18.75 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന കുട്ടികൾക്കു പുറമെ, പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ പത്തു വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഇവരിൽ 44,915 വിദ്യാർഥികൾ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയിട്ടുള്ളത്.
സംസ്ഥാന തലത്തിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ് 32,545 പേർ. ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ പത്തനംതിട്ടയിലുമാണ്.