ഏഴു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കണ്ണൂർ ജില്ലയിൽ ആയുർവേദ കോളജിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം), കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), പോലീസ് (പോലീസ് സബോർഡിനേറ്റ് സർവീസ്) വകുപ്പിൽ വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ (വുമണ്‍ പോലീസ് ബറ്റാലിയൻ)- പട്ടികവർഗം, പോലീസ് വകുപ്പിൽ പോലീസ് കോണ്‍സ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) – പട്ടികവർഗം, പോലീസ് വകുപ്പിൽ പോലീസ് കോണ്‍സ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) -പട്ടികജാതി/പട്ടികവർഗം, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലീഗൽ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് (ജനറൽ) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.