30.2 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ എല്ലാ ദിവസവും അക്ഷര മരമൊരുക്കുന്നു. അസംബ്ലിയിൽ വായനാ ദിന പ്രതിജ്ഞ നടത്തി. കുട്ടികൾ സാഹിത്യകാരന്മാരുടെ വേഷവിധാനാ നുകരണം നടത്തുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു.. ഇന്നത്തെ ചോദ്യം എന്ന പരിപാടിയിലൂടെ ഓരോ ദിവസവും വായനാ ദിന ചോദ്യ മത്സരം സംഘടിപ്പിച്ച് സമ്മാനം നൽകി വരുന്നു. പുസ്തകാസ്വാദനം, സാഹിത്യ ക്വിസ്സ് , എന്റെ വീട്ടു ലൈബ്രറി ഉദ്ഘാടനം , കൈയ്യെഴുത്ത് മത്സരം, ആത്മകഥാമത്സരം, വായനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
21/6 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രശസ്ത കവിയും കേരള സാഹിത്യ അവാർഡ് ജേതാവുമായ ശ്രീ.വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്യും
ഹെഡ്മാസ്റ്റർ ജോൺസൺ വി.സി ,നാജിയ എം എം ,മരിയ ജോമോൻ , റോബിൻ ചാക്കോ ,ഷിയോണ ബിനോയി ,അലോണ മരിയ, അൻസ്മരിയ, അൽ മിത എലിസബത്ത് എനിവർ പ്രസംഗിച്ചു. വായനാ മാസാചരണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സ് , വിദ്യാരംഗം ഭാരവാഹികളായ ഹന്നത്ത് പിബി , ഹെൽന വിജേഷ് . അബ്രാഹം ക്രിസ്റ്റ്യാനോ , സ്റ്റെഫിൻ രാജു , മാർട്ടിൻ തോമസ് ,റിൻഷ ഷെറിൻ എന്നിവർ നേതൃത്വം നൽകി

Related posts

ബജറ്റ് വ്യാപാരി വിരുദ്ധം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..

Aswathi Kottiyoor

പ​നി പ​ട​രു​ന്പോ​ഴും കേ​ള​കം പി​എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

Aswathi Kottiyoor
WordPress Image Lightbox