23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ക്രെഡിറ്റ് പാടില്ല, സ്റ്റോക്കും നൽകുന്നില്ല ഡീലർമാരെ വലച്ച് എണ്ണക്കമ്പനികൾ
Kerala

ക്രെഡിറ്റ് പാടില്ല, സ്റ്റോക്കും നൽകുന്നില്ല ഡീലർമാരെ വലച്ച് എണ്ണക്കമ്പനികൾ

എണ്ണക്കമ്പനികൾ സമയത്ത് സ്റ്റോക്ക് നൽകാത്തതിന് പുറമേ ക്രെഡിറ്റ് വില്പന വിലക്കുകയും ചെയ്തതോടെ പമ്പുകൾ ഗുരുതര പ്രതിസന്ധിയിൽ. ഹിന്ദുസ്ഥാൻ, ഭാരത്, ഇന്ത്യൻ ഓയിൽ തുടങ്ങിയ എല്ലാ കമ്പനികളും രണ്ടാഴ്ചയിലേറെയായി ഈ നിലപാടിലാണ്.മപെട്രോൾ,ഡീസൽ വില ദിവസവും കൂട്ടിയ ശേഷം കേന്ദ്രം വില കുറച്ചിരുന്നു, ഇതോടെ ഇന്ധന വില്പന നഷ്ടമാണെന്നാണ് കമ്പനികളുടെ വാദം. നേരത്തേ മുൻകൂട്ടി പണം അടച്ചാൽ അന്നു തന്നെ ലോഡ് നൽകിയിരുന്നു. പുതിയ നിർദ്ദേശപ്രകാരം കമ്പനികളുടെ ഇഷ്ടാനുസരണമാണ് സ്റ്റോക്ക് വിതരണം. കമ്പനികൾക്ക് ഓരോ പമ്പിന്റെയും സ്റ്റോക്ക് ഓൺലൈനായി അറിയാം. അതനുസരിച്ച് സ്റ്റോക്ക് പൂർണമായും തീർന്ന പമ്പിനാണ് ആദ്യം നൽകുക. പണം അടച്ചാലും സ്റ്റോക്ക് യഥാസമയം നൽകണമെന്നില്ല.മൊത്തകച്ചവടം, കെഡ്രിറ്റ് നൽകൽ എന്നിവ പാടില്ലെന്നാണ് നിർദ്ദേശം. ഇതോടെ പമ്പുകളുടെ പ്രധാന ഉപഭോക്താക്കൾ ഇല്ലാതാകും. വൻകിട കമ്പനികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയാണ് ഇന്ധനം നിറയ്ക്കുന്നത് അതും ക്രെഡിറ്റ് വ്യവസ്ഥയിൽ. ഓരോ മാസവുമാണ് കമ്പനികൾ പണം നൽകുന്നത് പുതിയ നിർദ്ദേശം നടപ്പാക്കിയാൽ ഇവരെ പമ്പുകൾക്ക് നഷ്ടമാകും. രാത്രി 10ന് ശേഷം പ്രവർത്തിക്കേണ്ടതില്ലെന്നും കുപ്പികളിൽ ഉൾപ്പെടെ ഇന്ധനം നൽകരുതെന്നുമാണ് കമ്പനികളുടെ നിർദ്ദേശം. കമ്പനികളുടെ പുതിയ നിർദ്ദേശം ഡീലർഷിപ്പ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പമ്പുടമകളും ചൂണ്ടിക്കാട്ടുന്നു.തർ‌ക്കം പതിവാകുന്നുസ്റ്റോക്ക് ലഭിക്കാതെ പമ്പുകൾ അടച്ചിടുന്നതോടെ ഉപഭോക്താക്കൾ ജീവനക്കാരോട് കലഹിക്കുന്നത് പതിവാകുന്നു. രാത്രിയിൽ അടച്ചിട്ടാൽ സ്ഥിതി രൂക്ഷമാകും.

Related posts

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും

Aswathi Kottiyoor

ടൂറിസത്തിന് പുതിയ സന്നദ്ധ ‘പോലീസ്’ വരും; നീക്കം കോവളത്ത് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍

Aswathi Kottiyoor
WordPress Image Lightbox