24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്
Peravoor

കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്

കണ്ണവം: പൂവത്തിൻ കീഴിലിന് സമീപം ചുണ്ടയിൽ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്. പേരാവൂർ കെ.കെ.ബാർ ആൻഡ് രാജധാനി റസ്റ്റോറൻ്റ് മാനേജർ കൊമ്മേരിയിലെ കുന്നുമ്പ്രോൻ അനിൽ കുമാറാണ് (40) മരിച്ചത്. ഗുരുതര പരിക്കേറ്റ അനിലിൻ്റെ ഭാര്യ പ്രവിഷ (34), മക്കളായ കൃഷ്ണേന്ദു(10), എട്ടു മാസം പ്രായമായ ദേവദർശ് എന്നിവരെ ചാലയിലെ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം. മൃതദേഹം തലശേരി ജനറലാസ്പത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച.

കൊമ്മേരിയിലെ പരേതനായ കുന്നുമ്പ്രോൻ ഗോവിന്ദൻ്റെയും പദ്മിനിയുടെയും മകനാണ് അനിൽ. സഹോദരങ്ങൾ: സുനിൽ (കെ.എസ്.ഇ.ബി), അനിത, സുനിത.

Related posts

തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70 ) നിര്യാതനായി

Aswathi Kottiyoor

പേ​രാ​വൂ​രി​ൽ പ്ര​തീ​ക്ഷ​യോടെ ഇ​ട​തും വ​ല​തും

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox