25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അപരാജിത: സ്ത്രീകളുടെ പരാതികൾക്ക് അതിവേഗ പരിഹാരം
Kerala

അപരാജിത: സ്ത്രീകളുടെ പരാതികൾക്ക് അതിവേഗ പരിഹാരം

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾ, ഭർതൃവീടുകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സ്ത്രീധന പീഡനങ്ങൾ, മറ്റ് ഗാർഹിക പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് അപരാജിത. സൈബറിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അപരാജിത പദ്ധതിയിലൂടെ അതിവേഗം പരിഹാരം കാണാൻ സാധിക്കും. സ്ത്രീധനം സംബന്ധിച്ച പരാതികൾക്കും അപരാജിതയിലൂടെ പരിഹാരം തേടാം.
വനിതാ സെൽ എസ്.പിയാണ് അപരാജിത പരാതി പരിഹാര പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫിസർ. 2021 ജൂണിൽ ആരംഭിച്ച സംവിധാനത്തിലൂടെ 2022 മെയ് 16 വരെ 2521 പരാതികൾ ഇ മെയിൽ വഴിയും, 292 പരാതികൾ ഫോൺ മുഖേനയും ലഭിച്ചു.
പരാതികൾ അറിയിക്കുന്നതിന് aparajitha.pol@kerala.gov.in എന്ന ഇമെയിൽ അല്ലെങ്കിൽ 94 97 99 69 92 എന്ന മൊബൈൽ നമ്പർ എന്നിവ ഉപയോഗിക്കാം.

Related posts

ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് വീണ ജോർജ്ജ്

Aswathi Kottiyoor

രേഖകൾ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

Aswathi Kottiyoor

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox