23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.
Kerala

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ഇനിമുതൽ ഷവർമ തയാറാക്കാൻ ലൈസൻസ് വേണം. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും എന്നതാണ് പ്രധാന നിർദ്ദേശം.

കൂടാതെ നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത് എന്ന കർശന വ്യവസ്ഥയും മാർഗനിർദേശത്തിൽ ഉണ്ട്. മാത്രമല്ല പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം എന്നും, വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.

ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.

പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.

Related posts

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഡൽഹിയിലെത്തി

Aswathi Kottiyoor

വികസനച്ചെലവും കടവും അനുപാതത്തിൽ ; ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ

Aswathi Kottiyoor
WordPress Image Lightbox