25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം
Kerala

ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സ്പെഷ്യാലിറ്റി സൗകര്യമുള്ളവയടക്കമുള്ള സ്വകാര്യ ആശുപത്രികളിലും ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവു പുറപ്പെടുവിച്ചു. ഭിന്നശേഷിക്കാരുടെ ചികിത്സാ ആവശ്യങ്ങൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണം. സാമ്പത്തിക കാരണത്താൽ ഭിന്നശേഷിക്കാർക്കുള്ള ചികിത്സ ഒരു സ്വകാര്യ ആശുപത്രിയും നിഷേധിക്കരുത്. ഇക്കാര്യങ്ങൾ നിർദേശിച്ച് അടിയന്തര ഉത്തരവു പുറപ്പെടുവിക്കാൻ നിർദേശിച്ച് കമ്മിഷൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവു നൽകി.

Related posts

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത: മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor

ഇന്ധന വിലവർധനവ്;കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്

Aswathi Kottiyoor

സംസ്ഥാനം വിശപ്പ് രഹിതമായി ഓണം ആഘോഷിക്കും : ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox