27.2 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • ഹരിതകേരള മിഷന്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് തൈകള്‍ കൈമാറി
Kottiyoor Uncategorized

ഹരിതകേരള മിഷന്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് തൈകള്‍ കൈമാറി

കൊട്ടിയൂര്‍: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ഉത്സവകാലത്ത് പൂക്കള്‍ വിരിയുന്ന മുപ്പതോളം മണി മരുത് തൈകളും, ഇരുപതോളം പാഷന്‍ഫ്രൂട്ട് തൈകളുമാണ് ദേവസ്വത്തിന് കൈമാറിയത്. അക്കരെ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.സി സുബ്രഹ്മണ്യന് തൈകള്‍ കൈമാറി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ അധ്യക്ഷനായി. തുടര്‍ന്ന് തിരുവഞ്ചിറക്ക് ചുറ്റുമായി ചെയര്‍മാന്‍ ഉള്‍പ്പെടെ തൈകള്‍ നട്ടു. ഭക്തര്‍ വരിനില്‍ക്കുന്ന മേല്‍ പന്തലില്‍ പാഷന്‍ഫ്രൂട്ട് തൈകളും നടും. ചടങ്ങില്‍ ദേവസ്വം മാനേജര്‍ നാരായണന്‍, ഹരിതകേരള മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ തുടങ്ങിയവര്‍ സംബന്ധിച്ചു. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ കൊട്ടിയൂര്‍ സന്ദര്‍ശിച്ച സമയത്തു ചെയര്‍മാന്‍ ഉന്നയിച്ച ആവിശ്യമാണ് ഹരിതകേരളമിഷന്‍ നടപ്പിലാക്കിയത്. തൈകള്‍ ഇരുമ്പ് കൂടകൊണ്ട് ഉള്‍പ്പെടെ കെട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

ലോക മുലയൂട്ടൽ വാരാചരണം നടത്തി

Aswathi Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

Aswathi Kottiyoor

മഞ്ചേരിയിൽ 8.5 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox