ഇരിക്കൂർ : ബ്ലാത്തൂരില്‍ വനിതാ ശിശുവികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കണ്ണൂര്‍, ഇരിക്കൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്, മെഡിക്കല്‍ ക്യാംപ്, ബേബി ഷോ, ക്വിസ് മത്സരം എന്നിവ നടത്തി. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.മിനി ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിത അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ അഡീഷണല്‍ സി.ഡി.പി.ഒ നിഷ പാലത്തടത്തില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.അമ്പിളി, ഡോ. ബിജി, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൗണ്‍സലര്‍ ഷീന സി.ജെയിംസ്, പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൗണ്‍സിലര്‍ എം. സെമിന എന്നിവര്‍ പ്രസംഗിച്ചു.