23.9 C
Iritty, IN
September 23, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം
Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

കൊട്ടിയൂര്‍: ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് വിജയം.തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് മുന്നണി ബഹിഷ്‌കരിച്ചു.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിയോടെയാണ് അവസാനിച്ചത്.സംഘത്തിലെ 171 പേര്‍ക്കായിരുന്നു വോട്ടവകാശം ഉള്ളത്. എന്നാല്‍ 123 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കൂത്ത്പറമ്പ് ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ എ.പ്രവീണ, ഷിന്റോ അലക്‌സ്, ഡി.ഇ.ഒ ആകാശ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ വേട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണസമിതി യോഗം ചേര്‍ന്ന് അഗസ്റ്റിന്‍ വടക്കേയിലിനെ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്തു.എട്ട് അംഗ ഭരണ സമിതിയില്‍ 5 ജനറല്‍ സീറ്റിലേക്കും മൂന്ന് സ്ത്രീ സംവരണ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.കോണ്‍ഗ്രസ് നേതാക്കളായ പി.സി.രാമകൃഷ്ണന്‍, ജൂബിലി ചാക്കോ, റോയി നമ്പുടാകം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിജയിച്ചവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേളകം എസ് ഐ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ കനത്ത കാവലില്‍ ആയിരുന്നു തിരഞ്ഞെടുപ്പ്.കഴിഞ്ഞ അമ്പത് വര്‍ഷക്കാലമായി യുഡിഎഫ് ഭരിക്കുന്ന സംഘമാണ് കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം

Related posts

കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

𝓐𝓷𝓾 𝓴 𝓳

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്നിഷൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….

WordPress Image Lightbox