23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ
Kottiyoor

കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധനയിൽ കൊട്ടിയൂരിൽ നിന്ന് 80 ഗ്രാം കഞ്ചാവുമായി ഒരാളെ കസ്റ്റഡിയിലെടുത്തു.നിരവധി കേസുകളിൽ പ്രതിയായ കൊട്ടിയൂർ പാലുകാച്ചി സ്വദേശി തോട്ടവിളയിൽ കുട്ടപ്പൻ (63) എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് ഇൻസ്പക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ.പദ്മരാജൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വിജയൻ,സന്തോഷ് കൊമ്പ്രക്കണ്ടി,സി.സുരേഷ്,ഉത്തമൻ മൂലയിൽ എന്നിവരാണ് റെയ്ഡ് നടത്തിയത്.

Related posts

ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

വനം-റവന്യൂ സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox