23.1 C
Iritty, IN
August 28, 2024
  • Home
  • Kerala
  • ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളെ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആശുപത്രിയിൽ സന്ദർശിച്ചു
Kerala

ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളെ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആശുപത്രിയിൽ സന്ദർശിച്ചു

ചെറുവത്തൂർഭക്ഷ്യ വിഷബാധ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മന്ത്രി എം വി ഗോവിന്ദൻ സന്ദർശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ചെറുവത്തൂരിലെ നാരായണൻ- പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്.

Related posts

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന (വർക്കല താലൂക്ക് ) അ​ദാലത്ത് ജൂൺ 24 ന്

Aswathi Kottiyoor

ഉറപ്പാണ്‌ നൂറ്‌ ; കേരളം ഒന്നാമതായത്‌ ഇച്ഛാശക്തികൊണ്ട്‌ : മുഖ്യമന്ത്രി

Aswathi Kottiyoor

ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബുധനാഴ്ച മുതൽ

Aswathi Kottiyoor
WordPress Image Lightbox