21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • സുരക്ഷാ നിരീക്ഷണത്തിന് വാച്ച് ടവർ; തിരക്ക് നിയന്ത്രിക്കാൻ സമാന്തരപാത
Kottiyoor

സുരക്ഷാ നിരീക്ഷണത്തിന് വാച്ച് ടവർ; തിരക്ക് നിയന്ത്രിക്കാൻ സമാന്തരപാത

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ‌അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി.ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്ക​രെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ച​ർ​ച്ച ചെ​യ്തു.

വാ​ഹ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ന് എ​ത്തു​ന്ന​തി​ന് മു​മ്പ് ടോ​ക്ക​ൺ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​നാ​യി വാ​ച്ച് ട​വ​ർ സ്ഥാ​പി​ക്കാ​നും തി​ര​ക്കു​ള്ള​പ്പോ​ൾ സ​മാ​ന്ത​ര പാ​ത ഉ​പ​യോ​ഗി​ച്ച് തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി.

പാ​ർ​ക്കിം​ഗി​ന് സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളു​ടെ​യും മ​റ്റ് ആ​രാ​ധാ​നാ​ല​യ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. ഉ​ത്സ​വം ക​ഴി​യു​ന്ന​ത് വ​രെ കൊ​ട്ടി​യൂ​രി​ലൂ​ടെ ചെ​ങ്ക​ൽ ലോ​റി​ക​ളും മ​റ്റ് ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളും നി​രോ​ധി​ക്കും. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ഞ്ഞ​ളാം​പു​റം വ​ഴി തി​രി​ച്ചു​വി​ടും.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വി​ശി​ഷ്ട​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​ക​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. രോ​ഗി​ക​ളെ പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സം​വി​ധാ​നം, അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ഇ​സി​ജി അ​ട​ക്ക​മു​ള്ള സം​വി​ധാ​നം എന്നിവ ത​യാ​റാ​ക്കും. നി​ല​വി​ലുള്ള ര​ണ്ട് ആം​ബു​ല​ൻ​സി​ന് പു​റ​മെ കൂ​ടു​ത​ൽ ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കും. ഉ​ത്സ​വന​ഗ​രി​യി​ൽ എ​ക്‌​സൈ​സി​ന്‍റെ പ്ര​ത്യേ​ക ടീ​മി​നെ​യും നി​യോ​ഗി​ക്കും.

കേ​ള​കം ടൗ​ണി​ലെ ഓ​ട്ടോ-​ടാ​ക്‌​സി സ്റ്റാ​ൻ​ഡു​ക​ൾ ഉ​ത്സ​വം ക​ഴി​യു​ന്ന​തു​വ​രെ നി​ർ​ത്ത​ലാ​ക്കും. ഉ​ത്സ​വം ക​ഴി​യു​ന്ന​തു വ​രെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ​സ​മ​യ സേ​വ​ന​വും കൊ​ട്ടി​യൂ​രി​ൽ ഉ​റ​പ്പു വ​രു​ത്തും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ക്ര​മ​സ​മാ​ധാ​നം എ​ന്നി​വ​യ്ക്കാ​യി കൂ​ടു​ത​ൽ പോ​ലീ​സു​കാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി ന​മ്പു​ടാ​കം, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, ദേ​വ​സ്വം സീ​നി​യ​ർ ക്ല​ർ​ക്ക് സു​രേ​ഷ്, ദേ​വ​ൻ, പേ​രാ​വൂ​ർ സി​ഐ ബി​ജോ​യി, പേ​രാ​വൂ​ർ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ജേ​ഷ്,

കേ​ള​കം എ​സ്‌​ഐ ജാ​ൻ​സി മാ​ത്യു, കൊ​ട്ടി​യൂ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​രു​ൺ, കേ​ള​കം കെ​എ​സ്ഇ​ബി അ​സി. എ​ൻ​ജി​നീയ​ർ സ​മി​ത്ത്, കൊ​ട്ടി​യൂ​ർ വെ​സ്റ്റ്‌ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധാ​ക​ര​ൻ, കേ​ള​കം പ​ഞ്ചാ​യ​ത്ത്സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യംഗം സ​ജീ​വ​ൻ പാ​ലു​മി, കൊ​ട്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​മോ​ൻ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കയ്യാലകളൊരുങ്ങി; നെയ്യാട്ടം 15ന്‌

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor

കൊട്ടിയൂർ ഐ .ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണം

Aswathi Kottiyoor
WordPress Image Lightbox