25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം
Kerala

കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം

മെട്രോ യാത്രയ്‌ക്കുള്ള ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണിലും എടുക്കാം.ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷിനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി മുതല്‍ കൊച്ചി മെട്രോയില്‍ യാത്രചെയ്യാനുളള ടിക്കറ്റെടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ ഈ സൗകര്യം ലഭ്യമാകും

ഇതിനായി മൊബൈല്‍ ഫോണില്‍ കൊച്ചി വണ്‍ ആപ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റോള്‍ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കി എം പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്‌ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.

പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപിലെ മെനുവില്‍ നിന്ന് ഏതുസമയത്തും ക്യു ആര്‍ കോഡ് ടിക്കറ്റ് സ്‌കാനിംഗിനായി എടുക്കാം.

Related posts

ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ

Aswathi Kottiyoor

ശസ്ത്രക്രിയ : അടൂരിൽ വില്ലേജ് ഓഫിസർ മരിച്ചു ; ഡോക്ടർക്കു സസ്പെൻഷൻ .

Aswathi Kottiyoor

ജഡ്‌ജി നിയമനത്തിൽ സുപ്രീംകോടതി ; കേന്ദ്രത്തിന്‌ വീണ്ടും താക്കീത്

Aswathi Kottiyoor
WordPress Image Lightbox