24 C
Iritty, IN
July 5, 2024
  • Home
  • kannur
  • വിഷു -ഈസ്റ്റർ : കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ –
kannur Kerala

വിഷു -ഈസ്റ്റർ : കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ –

കണ്ണൂർ : വിഷു-ഈസ്റ്റർ അവധിക്കാല യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് തുടങ്ങി. സ്ഥിരമായി ഓടുന്ന ബസ്സിനുപുറമെ ബെംഗളൂരുവിലേക്കും തിരിച്ചും മൂന്ന് പ്രത്യേക ബസ്സുകളാണ് ചൊവ്വാഴ്ച ഓടിയത്. ബുധനാഴ്ചയും ഈ സർവീസുകൾ ഉണ്ടാവും. രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിൽ കണ്ണൂരിൽനിന്ന് പറപ്പെടും. സ്പെഷ്യൽ ബസിന്റെ മടക്കയാത്ര രാത്രി 9.30, 9.45, 10.00 എന്നീ സമയങ്ങളിലാണ്. സ്ഥിരം ഷെഡ്യൂൾ ബസ് രാവിലെ ഒൻപതിനാണ്. 15, 16, 17 തീയതികളിലും സ്പെഷ്യൽ ബസ്സുകൾ ഉണ്ടാവും. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും പ്രത്യേക ബസ്സുകൾ ഓടിക്കുന്നുണ്ട്.

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സ്വിഫ്റ്റ് സർവീസ് ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ചു. വൈകുന്നേരം 5.45-ന് കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട് രാവിലെ ആറുമണിക്ക് തിരുവനന്തപുരത്തെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Related posts

മന്ത്രിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി

Aswathi Kottiyoor

വൈദ്യുതി ഭേദഗതി ബിൽ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കും

Aswathi Kottiyoor

സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്സ​സ് ക​ണ്‍​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox