• Home
  • Peravoor
  • കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച; നാടൻ പാട്ടും കോൽക്കളിയും
Peravoor

കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച; നാടൻ പാട്ടും കോൽക്കളിയും

പേരാവൂർ: കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച ശ്രീനാരായണ മഠത്തിൽ നടക്കും. വൈകിട്ട് 6.30ന് പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ് വി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ സി. യമുന ക്ഷീരകർഷകരെ ആദരിക്കും. ബാബു മാസ്റ്റർ രചിച്ച പെയ്‌തൊഴിയാതെ എന്ന പുസ്തകം രാമചന്ദ്രൻ കടമ്പേരി പരിചയപ്പെടുത്തും. ശ്രീനാരായണ ഗുരു മഠം പ്രസിഡന്റ് എൻ. സുരേഷ്, പി. പുരുഷോത്തമൻ, വി. രവീന്ദ്രൻ, മധു നന്ത്യത്ത് എന്നിവർ സംബന്ധിക്കും. തുടർന്ന് നാടൻ പാട്ട്, കോൽക്കളി, സംഗീത സദസ്സ് എന്നിവയുണ്ടാവും.

Related posts

സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രന് യാത്രയയപ്പ് നൽകി

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

Aswathi Kottiyoor

പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു…………..

Aswathi Kottiyoor
WordPress Image Lightbox