കണ്ണൂർ: സിപിഎം അംഗത്വത്തിൽ കുറവെന്ന് സംഘടനാറിപ്പോർട്ട്. 2018ലെ ഹൈദരാബാദ് പാർട്ടി സമ്മേളന കാലത്ത് രാജ്യത്ത് 10,07,903 അംഗങ്ങളായിരുന്നിടത്ത് 2022 പാർട്ടി കോൺഗ്രസ് ആകുന്പോഴേക്കും അത് 9,85,757 അംഗങ്ങളായി കുറഞ്ഞു. അതേസമയം ദേശീയതലത്തിലുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിലേറെയും കേരളത്തിൽനിന്നാണ്. കേരളത്തിൽ 5,27,174 അംഗങ്ങളാണുള്ളത്. 2018ൽ ഇത് 4,89,086 ആയിരുന്നു. 2018 പാർട്ടി കോൺഗ്രസ് വേളയിൽ ഗോവയിൽനിന്ന് പാർട്ടി അംഗങ്ങളുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇവിടെ 45 അംഗങ്ങളുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയും അംഗത്വത്തിന്റെ കാര്യത്തിൽ വളരെ പിന്നോട്ടാണ്. പശ്ചിമ ബംഗാളില്‍ 1,92,454 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി കുറഞ്ഞു. 73,678 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോഴുള്ളത് 50,612 പേരാണ്. ആസാം, ഉത്തര്‍പ്രദേശ്, ജമ്മു-കാഷ്മീര്‍, ഛത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ നേരത്തെ 93 പേരുണ്ടായിരുന്നത് ഇപ്പോൾ 90 ആയി കുറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എണ്ണം. ബ്രായ്ക്കറ്റിൽ 2018ലെ അംഗങ്ങളുടെ എണ്ണം എന്നി ക്രമത്തിൽ ചുവടെ:
ആൻഡമാൻ- നിക്കോബാർ-163 (147), ആന്ധാപ്രദേശ്-23, 30 (25,892), ആസാം-11,644 (12,454), ബിഹാർ-19,400 (19,233), ഛത്തീസ്ഗഡ്-1,344 (1,506), ഡൽഹി-2,213 (2.095), ഗുജറാത്ത്-3,724 (3,749), ഹരിയാന-2,191 (2,521), ഹിമാചൽ പ്രദേശ്-2,205 (2,239), ജമ്മു-കാഷ്മീർ-1,660 (1,734), ജാർഖണ്ഡ്-5,185 (5,348), കർണാടക-8052 (9,000), മധ്യപ്രദേശ്-2,608 (3,063), മഹാരാഷ്ട്ര-12,807 (12,480), മണിപ്പൂർ-451 (431), ഒഡീഷ-3,647 (4,361), പഞ്ചാബ്-8,389 (8,000), രാജസ്ഥാൻ-5,218 (5,211), തമിഴ്നാട്-9,3982 (9,0474), തെലുങ്കാന- 32,177 (35,560), ത്രിപുര-50,612 (73,678), ഉത്തരാഖണ്ഡ്-1,451 (1,416), ഉത്തർപ്രദേശ്-5,368 (5,678), പശ്ചിമബംഗാൾ-1,60,827 (1,92,454).
previous post