24 C
Iritty, IN
September 19, 2024
  • Home
  • Iritty
  • പായം, ആറളം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ പത്തോളം വീടുകൾ തകർന്നു – കാർഷിക വിളകൾ നശിച്ചു – കോടികളുടെ നാശ നഷ്ടം
Iritty

പായം, ആറളം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ പത്തോളം വീടുകൾ തകർന്നു – കാർഷിക വിളകൾ നശിച്ചു – കോടികളുടെ നാശ നഷ്ടം

ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പായം, ആറളം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. പത്തോളം വീടുകൾ തകർന്നു. ഒമ്പത് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ഏക്കർ കണക്കിന് കാർഷിക വിളകൾ നശിച്ചു. നിരവധി വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ പലമേഖലകളിലും വൈദ്യുതി ബന്ധം മുടങ്ങി. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
പായം വില്ലേജിലെ കുഭംങ്കോട് അശോകൻ്റെ വീടിനു മുകളിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ചിങ്ങാ കണ്ടത്തെ തകിടിയേൽറോസമ്മയുടെ വീട് പൂർണമായും തകർന്നു. ഇരുഭാഗങ്ങളിൽ നിന്നും മരം വീണാണ് റോസമ്മയുടെ വീട് തകർന്നത്. സംഭവം നടക്കുമ്പോൾ ആരും വീട്ടിൽ ഉണ്ടാകാതിരുന്നാൽ വലിയ അപകടത്തിൽ നിന്നാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ചീങ്ങാ കുണ്ടത്തെ ഇളവുങ്കൽ വർക്കി, അല്ലിയാങ്കൽ രവീന്ദ്രൻ, ജോർജ് മുള്ളൻ കുഴിയിൽ, ജോസഫ് കിഴക്കേമുറിയിൽ, ടി. പി. സുഹറ , സരോജിനി ചോടോൻ,മേരി സെബാസ്റ്റ്യൻ കളപ്പുരക്കൽ, പായത്തെ വി.വി. പ്രഭാകരൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ആറളം കളരിക്കാട് അക്കരമ്മൽ ബാജിത, തോട്ടം കവലയിലെ നരിക്കുന്നേൽ സിമ്മിച്ചൻ എന്നിവരുടെ വീടും ഭാഗികമായി തകർന്നു.
ആറളം ,പായം പഞ്ചായത്തുകളിൽ അറുപതോളം കർഷകർക്കാണ് കൃഷി നാശമുണ്ടായത്. അയ്യായിരത്തിലധികം റബർമരങ്ങൾ, നൂറോളം തെങ്ങുകൾ, ആയിരത്തി ഇരുന്നൂറോളം കുലച്ച വാഴകൾ, 900 മരച്ചീനി യുൾപ്പെടെയുള്ളവയാണ് നശിച്ചവയിൽ ഏറെയും.
വെള്ളിഴ്ച്ച വൈകിട്ടോടെ ഉണ്ടായ കാറ്റിലാണ് മൂന്നു കിലോമീറ്റർ ചുറ്റളവ് പരിധിയിൽവരുന്ന കൃഷി വിളകൾ വ്യാപകമായി നശിച്ചത്. ഞണ്ടുംക്കണ്ണിയിലെ പുത്തൻപുര ജോസഫിൻ്റെ 600 റബർ മരങ്ങളും, 400 കാപ്പിച്ചെടികളും, 25 കശുമാവും, പത്ത്തെങ്ങും നശിച്ചു. പുത്തൻപുര ഷബിൻ 500 , പുത്തൻപുര ഷെറിൻ 400, പുത്തൻപുര ത്രേസ്യാമ്മ 300 , പുത്തൻപുര ജോസഫ് 200, പുത്തൻപുര വക്കച്ചൻ 300 എന്നിങ്ങനെയാണ് റബ്ബർ മരങ്ങൾ നശിച്ചത്. തോട്ടം കലയിലെ പീടിയേക്കൽ മാർട്ടിൻ ജോർജിൻ്റെ 150 ഓളം റബർ മരങ്ങളും നരിക്കുന്നേൽ സിബിയുടെ 400 റബർ, 200 വാഴയും, പുതുശ്ശേരി തങ്കൻ 300 റമ്പർ, കളപ്പുര ജോളി കെ മാത്യു 300 റബർ,
ജേക്കബ് 150 റബർ, ഇലവുങ്കൽ വർക്കി, സണ്ണി മാനാഞ്ചിറ എന്നിവരുടെ 100 റബർ, മാണിയുടെ 60 റബർ, മാങ്ങാടൻ ചന്ദ്രൻ്റെ 20 റബർ, തെക്കേൽ പ്രാൻസിസ് 30 റബർ, പുതുപ്പള്ളി മാത്യുവിൻ്റെ അമ്പതോളം റബ്ബർ മരങ്ങൾ,
മാങ്ങാട് ദിനേശൻ , ടി. വി. ഗോവിന്ദൻ എന്നിവരുടെയും റബ്ബർ മരങ്ങളും നശിച്ചു.ഏച്ചിലത്തെ മണി, മാവില ബാബു, ബാലൻ മമ്മാലി, അനീഷ് എന്നിവരുടെ കപ്പ ,വാഴ, തെങ്ങ് എന്നിവയും നശിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സദ്ദർശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.
ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ,ആറളംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി മോൾ വാഴപ്പള്ളി, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇരിട്ടിയിൽ നേരമ്പോക്കിലെ കനകത്തിടത്തിൽ ഇന്ദിര ടീച്ചറുടെ വീടും വൈകുന്നേരമുണ്ടായ കാറ്റിൽ താങ്ങു വീണ് ഭാഗികമായി നശിച്ചു. ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വാടകക്ക് കൊടുത്ത വീട്ടിൽ സ്ത്രീയും രണ്ടു ചെറിയ പെൺകുട്ടികൾക്കാണ് ഉണ്ടായിരുന്നത്. ശക്തമായ ഇടിമിന്നൽ കാരണം ഇവർ വീടിനകത്തായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിളമന അമ്പലത്തട്ടിലെ ചെറിയവീട്ടിൽ സി.കെ. മനോജിന്റെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്നു. അടുത്തിടെ റോഡ് പണി നടന്നതിനെത്തുടർന്ന് കെട്ടിയ ചെങ്കൽ മതിലാണ് ഇടിഞ്ഞു വീണത്. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു

Related posts

ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്

Aswathi Kottiyoor

പ്രാദേശികമായ കൂട്ടായ്മകൾ ഇല്ലാതായത് സമൂഹത്തിന്റെ മൂല്യച്ച്യുതിക്ക് കാരണമായി – മാമുക്കോയ

Aswathi Kottiyoor

ഇന്ത്യയിൽ ഭീരവാദികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നത് കോൺഗ്രസ്സും ഇടതുപക്ഷവും – സന്ദീപ് വാര്യർ

Aswathi Kottiyoor
WordPress Image Lightbox