കീവ്: കിഴക്കൻ മേഖല ലക്ഷ്യമിട്ടുള്ള റഷ്യൻ നീക്കത്തിനു മറുപടിയായി യുക്രെയ്നും. വ്യവസായനഗരമായ ഡോൺബാസിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോടു നിർദേശിച്ച യുക്രെയ്ൻ ഭരണകൂടം കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കാൻ നാറ്റോ സഖ്യത്തോട് അഭ്യർഥിക്കുകയും ചെയ്തു. ലോകം ഒന്നടങ്കം അപലപിച്ച ബുച്ചാ കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കണമെന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുളേബ നാറ്റോയോട് അഭ്യർഥിച്ചു.