• Home
  • Kerala
  • കുട്ടികൾക്കും പറയാം; വിദ്യാഭ്യാസം എങ്ങനെയാകണം ; വിദ്യാഭ്യാസ നയരൂപീകരണത്തിൽ അവസരം
Kerala

കുട്ടികൾക്കും പറയാം; വിദ്യാഭ്യാസം എങ്ങനെയാകണം ; വിദ്യാഭ്യാസ നയരൂപീകരണത്തിൽ അവസരം

സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനി കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. എസ്‌‌സിഇആർടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തും. വിദ്യാഭ്യാസ ചർച്ചകൾ, ശിൽപ്പശാലകൾ, സെമിനാറുകൾ എന്നിവയിലെല്ലാം കുട്ടികൾക്ക്‌ സ്ഥാനമുണ്ടാകും.

കുട്ടികൾ എന്ത്, എങ്ങനെ, എപ്പോൾ, എവിടെവച്ച് പഠിക്കണം എന്നിവ വിദഗ്ധരും അധ്യാപകരുമായിരുന്നു ചർച്ച ചെയ്‌തിരുന്നത്‌. ഇവിടേക്കാണ്‌ കുട്ടികൾക്കും പ്രവേശനം. അവശ്യഘട്ടങ്ങളിൽ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള സഹായവും നൽകും. അക്കാദമിക വിദഗ്‌ധരുടെയും അധ്യാപകരുടെയും മുന്നിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ലഭിക്കുന്ന അവസരം കുട്ടികൾക്ക് മികച്ച അനുഭവം ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസരംഗം കൂടുതൽ വിദ്യാർഥി കേന്ദ്രീകൃതമാകാനുള്ള അവസരമാണ്‌ ഇതെന്നും മന്ത്രി പറഞ്ഞു . ഈവർഷം എസ്‌എസ്‌എൽസി, പ്ലസ്ടു പൊതുപരീക്ഷകളുടെ ചോദ്യപ്പേപ്പർ വിലയിരുത്താൻ കുട്ടികൾക്ക് അവസരം നൽകുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Related posts

ജനസമക്ഷം സിൽവർ ലൈൻ യോഗം തടയുന്നത്‌ ജനാധിപത്യവിരുദ്ധം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണം; ചാനലുകള്‍ക്ക് കനത്ത പിഴയീടാക്കണം- സുപ്രീം കോടതി

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ 18 മുതൽ പൂർണമായും തുറക്കും ; കോളേജുകളിൽനിന്ന്‌ വിനോദയാത്ര വേണ്ട.

Aswathi Kottiyoor
WordPress Image Lightbox