22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മു​പ്ലി വ​ണ്ട് ശ​ല്യം
kannur

ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മു​പ്ലി വ​ണ്ട് ശ​ല്യം

ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മു​പ്ലി വ​ണ്ട് ശ​ല്യം. മ​ല​യോ​ര മേ​ഖ​ല​യി​ൽ വേ​ന​ൽ മ​ഴ​യ്ക്കു പി​ന്നാ​ലെ​യാ​ണ് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മു​പ്ലി വ​ണ്ടു​ക​ൾ വ​ലി​യ ശ​ല്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ലും ത​ട്ടു​ക​ളി​ലും ഇ​വ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ജ​ന​ത്തി​ന് ദു​രി​ത​മാ​കു​ന്ന​ത്. ഇ​തു​കാ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ കി​ട​ന്നു​റ​ങ്ങാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വ​ണ്ട് ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വീ​ടി​ന്‍റെ മ​ച്ച്, അ​ല​മാ​ര, ജ​നാ​ല, പാ​ത്ര​ങ്ങ​ൾ, ഫാ​ൻ എ​ന്നി​വ​യെ​ല്ലാം വ​ണ്ടു​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചാ​ലും രാ​ത്രി​യാ​കു​ന്ന​തോ​ടെ വ​ണ്ടു​ക​ൾ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തും.
ലൂ​പ്റോ​പ്‌​സ് ട്രി​സ്റ്റി​സ് എ​ന്ന ശാ​സ്ത്ര നാ​മ​മു​ള്ള ഇ​വ ഓ​ല പ്രാ​ണി, ഓ​ടു വ​ണ്ട്, ഓ​ല ചാ​ത്ത​ൻ, ഓ​ട്ടെ​രു​മ എ​ന്നി​ങ്ങ​നെ​യും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. കു​ത്തു​ക​യോ ക​ടി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ങ്കി​ലും സ്വ​യം ര​ക്ഷ​യ്ക്കാ​യി ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സ്ര​വം ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​ൽ​പി​ക്കും. സ്ര​വ​ത്തി​ന്‍റെ ഗ​ന്ധം നേ​ത്ര രോ​ഗ​ത്തി​നും ശ്വാ​സം​മു​ട്ട​ലി​നും ഇ​ട​യാ​ക്കും. കാ​ർ​ഷി​ക വി​ള​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പൈ​റെ​ത്രോ​യി​ഡ് കീ​ട​നാ​ശി​നി​ക​ളും മ​ണ്ണെ​ണ്ണ​യും ആ​ണ് മു​പ്ലി വ​ണ്ടു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

Related posts

ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് എ​ത്ര പേ​ർ ഉ​ണ്ടാ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ജി​ല്ല​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ പ്രചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..

Aswathi Kottiyoor
WordPress Image Lightbox