30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ പ്രചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
kannur

സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ പ്രചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, ഓ​ഫീ​സ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സ്വ​മേ​ധ​യാ ത​ന്നെ ഇ​വ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി ഇ​വ നീ​ക്കം ചെ​യ്യാ​ന്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ട​മ​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

Related posts

കോവിഡ്: മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്ക് കൂടി കൊവിഡ് : 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

𝓐𝓷𝓾 𝓴 𝓳

വ്യാ​ജ ഫോ​ൺ​കോ​ളു​ക​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox