25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
Kerala

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി


പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍.അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്.സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു.പിന്നീട് പലപ്പോഴായി തീയതി നീട്ടി 2021 ജൂണ്‍ 30 വരെയാക്കി. തുടര്‍ന്ന് കൊവിഡ് വ്യാപനം ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ വീണ്ടും തീയതി നീട്ടിയിരുന്നു.
ആധാര്‍-പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രോസസ് ആവില്ലെന്നാണ് അറിയിപ്പ്. കൂടാതെ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ കാര്‍ഡ് അസാധുവാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related posts

അഭിമാനമായി എറണാകുളം ജനറല്‍ ആശുപത്രി; രാജ്യത്ത്‌ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ .

Aswathi Kottiyoor

വീണ്ടും ചക്രവാതച്ചുഴി ന്യൂനമർദമാകുന്നു, മഴയ്ക്കു സാധ്യത

Aswathi Kottiyoor

ഓണത്തിനിടയിൽ പഴകിയ പുട്ടുകച്ചവടം; നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox