24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • നാളെ മുതല്‍ നികുതി ഭാരം കൂടും; വെള്ളക്കരം കൂടും.വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും വര്‍ധിക്കും
Kerala

നാളെ മുതല്‍ നികുതി ഭാരം കൂടും; വെള്ളക്കരം കൂടും.വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും വര്‍ധിക്കും


പുതിയ സാമ്പത്തിക വര്‍ഷമായ നാളെ മുതല്‍ നികുതി ഭാരം കൂടും. അടിസ്ഥാന ഭൂനികുതിയില്‍
വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കുകയാണ്. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും കൂടും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില നാളെ മുതല്‍ ഉയരും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. കൂട്ടിയ വെള്ളക്കരം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനമാണ് വര്‍ധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ
ഹരിത നികുതിയും നാളെ മുതല്‍ നിലവില്‍ വരും.വാഹന രജിസ്‌ട്രേഷന്‍ , ഫിറ്റ്‌നസ് നിരക്കുകളും കൂടും. രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് നാളെ മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

Related posts

എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.

Aswathi Kottiyoor

77 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി

Aswathi Kottiyoor

ഗു​രു​വാ​യൂ​ര​പ്പ​ന് ബാ​ങ്ക് നി​ക്ഷേ​പം 1,737.04 കോ​ടി; സ്വ​ന്ത​മാ​യി 271 ഏ​ക്ക​ർ

Aswathi Kottiyoor
WordPress Image Lightbox