30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി
Peravoor

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി

തൊണ്ടിയില്‍:പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിട്ടി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി.സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി. പഠനത്തോടൊപ്പം പൂന്തോട്ട പരിപാലനത്തിലും വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശലഭോദ്യാനം ഇരിട്ടി സബ് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.റ്റി. ജെയിംസ് ഉദ്ഘാടനം ചെയതു. ഫാ. ഓസ്റ്റിന്‍ അധ്യക്ഷനായി. ബി.പി.സി.റ്റി.എം തുളസീധരന്‍ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക എന്‍.എസ് സൂസമ്മ, വാര്‍ഡ് മെമ്പര്‍ രാജു ജോസഫ്, പി.ടി.എ പ്രസിഡന്റ് സിബി ജോസഫ്, ലാലി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് വിജയികളെയും, കോര്‍പ്പറേറ്റ് തല സന്‍മാര്‍ഗ്ഗപാഠം ജേതാക്കളെയും ആദരിച്ചു.

Related posts

ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് ;സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

Aswathi Kottiyoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor
WordPress Image Lightbox