36.8 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
Peravoor

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

പേരാവൂര്‍: ചിട്ടിപ്പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംങ്ങ് സൊസൈറ്റി മുന്‍ പ്രസിഡന്റ് കെ.പ്രിയന്റെ വീട്ടിലേക്ക് ശനിയാഴ്ച കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.നിക്ഷേപകര്‍ക്ക് ചിട്ടി പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ നടത്തിയ റിലേ നിരാഹാര സമരം ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു.എന്നാല്‍ വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ട് പോകാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം.ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊമ്മേരിയില്‍ നിന്നും മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീടായ കറ്റിയാടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ കര്‍മ്മസമതിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ യോഗവും ചേരും.

Related posts

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് 30 കിലോമീറ്റർ പാതയോരം മാലിന്യ മുക്തമാക്കും

Aswathi Kottiyoor

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

Aswathi Kottiyoor
WordPress Image Lightbox