24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പാതയോരം ശുചീകരിക്കാൻ പായം പഞ്ചായത്ത്‌
Iritty

പാതയോരം ശുചീകരിക്കാൻ പായം പഞ്ചായത്ത്‌

പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പാലംമുതൽ വള്ളിത്തോട് ആശുപത്രിവരെയുള്ള കെ. എസ്. ടി. പി. റോഡിന്റെ ഇരുവശവും നാളെ ശുചീകരിക്കും. എന്റെ പായം മാലിന്യമുക്ത പായം പരിപാടിയുടെ ഭാഗമായാണ് റോഡ് ശുചീകരിക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണപ്രവൃത്തി 12-ന് ഇരിട്ടി പാലത്തിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്യും. മാലിന്യമുക്ത പായം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡുകളിൽനിന്നായി 15 ടൺ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയിട്ടുണ്ട്. എല്ലാ വാർഡുകളിലും ശുചീകരണപ്രവർത്തനങ്ങൾ കൃത്യമായി അവലോകനം ചെയ്തു നടപ്പിലാക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു.

Related posts

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ നിര്‍മാര്‍ജ്ജനം; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

Aswathi Kottiyoor

*മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് വിൽപനക്കായി ബൈക്കിൽ കൊണ്ടു പോകുകയായിരുന്ന രണ്ടു പേരേ പേരാവൂർ എക്സൈസ് പിടികൂടി.*

Aswathi Kottiyoor

പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ലാ​ഭ​ക​ര​മാ​കുമെന്ന് മ​ന്ത്രി മ​ണി

Aswathi Kottiyoor
WordPress Image Lightbox