23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ നിര്‍മാര്‍ജ്ജനം; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
Iritty

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ നിര്‍മാര്‍ജ്ജനം; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ നിര്‍മാര്‍ജ്ജനമാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ.വി. ലിസിക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പാംപ്ലാനി.
കോര്‍പ്പറേറ്റ് മനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റന്‍ പാണ്ഡ്യമാക്കല്‍, പ്രധാനാധ്യാപകന്‍ മാത്യു ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, ഇരിട്ടി എഇഒ കെ.എ. ബാബുരാജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടില്‍, പായം പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജന്‍ ജേക്കബ്, പിടിഎ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി, മദര്‍ പിടിഎ പ്രസിഡന്റ് ജാസ്മിന്‍ സുനില്‍, ജെസി ജോര്‍ജ്, വി.ടി. മാത്തുക്കുട്ടി, ഫാ.ആല്‍ബര്‍ട്ട് തെക്കേവീട്ടില്‍, മുഹമ്മദ് ശാദ്, സിന്ധു എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related posts

ഇരിട്ടി നഗരസഭ പ്രത്യേക പഠന പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

തെരുവ്നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു

Aswathi Kottiyoor

മാ​ക്കൂ​ട്ട​ത്ത് ക​ര്‍​ശ​ന പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox