27.5 C
Iritty, IN
October 6, 2024
  • Home
  • Wayanad
  • ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്
Wayanad

ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്

താമരശ്ശേരി.ഉയരത്തിൽനിന്ന്‌ താഴോട്ടുപതിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതരത്തിലുള്ള പരിക്കുകളാണ് രാജേഷിന്റെ ദേഹത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
യുവാവിന്റെ തലയുടെ പിൻഭാഗത്ത് ക്ഷതമേൽക്കുകയും കഴുത്തിന്റെ ഭാഗത്തും നട്ടെല്ലിലും പൊട്ടലേൽക്കുകയും ചെയ്തിരുന്നു. ഭാരമുള്ള ബാഗ് ചുമലിലിട്ട് ചുരത്തിൽ മുകൾഭാഗത്ത് ഇരിക്കവെ അബദ്ധത്തിൽ സംരക്ഷണഭിത്തിക്ക്‌ പിറകോട്ട് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ച വൈകീട്ടാണ് ചുരത്തിലെ കൊക്കയിൽ ഉണങ്ങിയ പുല്ലിനുമുകളിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് അടുത്തുള്ള ബാഗും മൊബൈലും പരിശോധിച്ചാണ് താമരശ്ശേരി പോലീസ് ആളെ തിരിച്ചറിഞ്ഞത്
പനമരത്ത് വെൽഡറായി ജോലിചെയ്യുന്ന രാജേഷ് ചൊവ്വാഴ്ച രാത്രി പനമരത്തുനിന്ന് ആദ്യം കൽപ്പറ്റയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും ബസ് കയറുകയും യാത്രയ്ക്കിടെ ചുരത്തിന് സമീപം ഇറങ്ങുകയുമായിരുന്നു.
രാജുവാണ് രാജേഷിന്റെ അച്ഛൻ.അമ്മ: രാധാമണി. സഹോദരി: രജനി

Related posts

🚨⭕️ *വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍

വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

Aswathi Kottiyoor

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താലിന് ആഹ്വനം ചെയ്തു………….

Aswathi Kottiyoor
WordPress Image Lightbox