37 C
Iritty, IN
April 17, 2024
  • Home
  • Wayanad
  • 🚨⭕️ *വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍
Wayanad

🚨⭕️ *വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍


കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമ്പളക്കാട് മേപ്പാടി ഹോട്ടലുകളിൽ നിന്നമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.
ചുരം ഇറങ്ങുന്നതിനിടെ അസ്വസ്ഥത തുടങ്ങിയത് പുതുപ്പാടി ഗവ:ഹോസ്പിറ്റലിൽ ചികിത്സതേടിയ വിനോദസഞ്ചാരികളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപ്പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Related posts

സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു……..

Aswathi Kottiyoor

വയനാടിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു…………..

Aswathi Kottiyoor

വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു……….

Aswathi Kottiyoor
WordPress Image Lightbox