കണ്ണൂർ: കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ കശുമാവ്-കൊക്കോ വികസന ഡയറക്ടറേറ്റ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, കേരള കാഷ്യു സെൽ എന്നിവ സംയുക്തമായി ” കശുമാവ് മേള’ സംഘടിപ്പിക്കുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന മേള നാളെ രാവിലെ പത്തിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും. കാഷ്യു സെൽ ചെയർമാൻ ജോസ് പൂമല അധ്യക്ഷത വഹിക്കും.
കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. എം. ജയശ്രീ കൃഷ്ണൻകുട്ടി വിഷയാവതരണവും കശുമാവ്-കൊക്കോ വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. വെങ്കടേഷ് ഹുബ്ബാലി മുഖ്യപ്രഭാഷണവും നടത്തും. മേളയോടനുബന്ധിച്ച് കശുമാവ് കൃഷിയുടെ ശാസ്ത്രീയ പരിചരണമുറകളെക്കുറിച്ച് കർഷകരിൽ അവബോധം ഉണ്ടാക്കുന്നതിനും മൂല്യവർധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ക്ലാസുകൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും. ഡോ.ജലജ എസ്.മേനോൻ, ഡോ.മീര മഞ്ചുഷ, ഡോ.എ.സി.അസ്ന,ഡോ.നസിയ ബീഗം എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.
സെമിനാറിൽ വച്ച് അടുത്ത വർഷം കശുമാവ് കൃഷി ചെയ്യണ്ടവർക്ക് സൗജന്യമായി കശുമാവിൻ തൈ ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കും. അപേക്ഷയോടൊപ്പം നികുതിയടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും നൽകണം.