24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • വേനൽക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ബോർഡ്.
Kerala

വേനൽക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ബോർഡ്.

വേനൽക്കാലത്തു വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് വൈദ്യുതി ബോർഡ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. 250 മെഗാ വാട്ട്‌ ബാങ്കിങ്‌ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തും വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഇല്ലായിരുന്നു.

വൈദ്യുതി ബോർഡിന്റെ 65–ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നാളെ 65 ഇലക്ട്രിക്‌ വാഹനങ്ങൾ നിരത്തിലിറക്കുമെന്നു ചെയർമാൻ ബി.അശോക് അറിയിച്ചു. ഹരിതോർജ ഉൽപാദന രംഗത്തു വൻ കുതിപ്പാണു ലക്ഷ്യമിടുന്നത്‌. സൗര പദ്ധതിയുടെ ഭാഗമായി 21 മെഗാവാട്ട്‌ സൗരോർജ ഉൽപാദന ശേഷി കൈവരിക്കാനായി. ജൂണിൽ 115 മെഗാവാട്ടാണ്‌ ലക്ഷ്യം.

കാറ്റിൽ നിന്നു 100 മെഗാവാട്ട്‌ ഉൽപാദിപ്പിക്കാനുള്ള പദ്ധതി ഇടുക്കി, പാലക്കാട്‌ ജില്ലകളിലായി വിഭാവനം ചെയ്‌തിട്ടുണ്ട്‌. ബോർഡിന്റെ എട്ടും ജല അതോറിറ്റിയുടെ രണ്ടും ജലാശയങ്ങളിലായി 100 മെഗാവാട്ട്‌ ശേഷിയുള്ള ഫ്‌ളോട്ടിങ്‌ സോളർ പ്ലാന്റ്‌ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കും.

സംസ്ഥാനത്ത് 62 കാർ ചാർജിങ്‌ സ്റ്റേഷനുകളുടെയും 1150 ടൂ വീലർ, ത്രീ വീലർ ചാർജിങ്‌ സ്‌റ്റേഷനുകളുടെയും നിർമാണം പുരോഗമിക്കുന്നു. 11 ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ പൂർത്തിയാക്കി. ഈ മാസം അവസാനം 51 എണ്ണം കൂടി പൂർത്തിയാകും. ബോർഡിന്റെ വാർഷികാഘോഷങ്ങൾ കനകക്കുന്നിൽ നാളെ 11ന്‌ മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വൈദ്യുതി വാഹനങ്ങളുടെ പ്രദർശനവും ഉണ്ടാകും. 31 വരെയാണ് ആഘോഷം.

Related posts

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor

ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Aswathi Kottiyoor

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ടോപ്‌ ഗിയറിൽ ; ഒരുവർഷം നേടിയത്‌ 10.5 കോടി ; പ്രത്യേക പോർട്ടൽ ജനുവരിയിൽ

Aswathi Kottiyoor
WordPress Image Lightbox