24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചരിത്രത്തിൽ ഇടംപിടിച്ച്‌ കൊച്ചി സമ്മേളനം
Kerala

ചരിത്രത്തിൽ ഇടംപിടിച്ച്‌ കൊച്ചി സമ്മേളനം

കേരളത്തിന്റെ രാഷ്‌ട്രീയചരിത്രത്തിന്‌ പുത്തൻ അധ്യായം എഴുതിച്ചേർത്ത്‌ സിപിഐ എം 23–-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്‌ സമാപനം. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള നയരേഖ മുന്നോട്ടുവച്ച സമ്മേളനം, പുതിയ തലമുറയെക്കൂടി നേതൃത്വത്തിലെത്തിച്ചാണ്‌ പിരിഞ്ഞത്‌. ബഹുജനാടിത്തറ വിപുലമാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾക്കും കൊച്ചി മറൈൻഡ്രൈവിലെ ബി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം രൂപംനൽകി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും പൊളിറ്റ്‌ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖയും വിശദചർച്ചയ്‌ക്കുശേഷം ഐകകണ്‌ഠ്യേനയാണ്‌ അംഗീകരിച്ചത്‌.പ്രവർത്തന റിപ്പോർട്ട്‌ എട്ടുമണിക്കൂറും വികസനരേഖ അഞ്ചരമണിക്കൂറുമാണ്‌ ചർച്ച ചെയ്‌തത്‌. നാലുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സമ്മേളനം, പോരായ്‌മകൾ പരിഹരിച്ച്‌ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. 25 വർഷംകൊണ്ട്‌ കേരളത്തെ വികസിതരാജ്യങ്ങളിലെ ജീവിതനിലവാരത്തോടൊപ്പം എത്തിക്കാൻ ലക്ഷ്യമിടുന്ന വികസനരേഖ ചർച്ച ചെയ്‌തത്‌ കൊച്ചി സമ്മേളനത്തെ രാഷ്‌ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സവിശേഷ ഇടപെടലുകൾ നടത്തുക, ശാസ്‌ത്ര–- സാങ്കേതിക വിദ്യാരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്തി ഉൽപ്പാദനം കൂട്ടി നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുക, ക്ഷേമപദ്ധതികൾ തുടരുക, വൈജ്ഞാനികരംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാക്കാൻ ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുക. ഇക്കാര്യങ്ങളിൽ ഊന്നിയുള്ള വികസനകാഴ്‌ചപ്പാടാണ്‌ സമ്മേളനം അംഗീകരിച്ചത്‌.

കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സംസ്ഥാന സമ്മേളനത്തിൽ വികസനരേഖ പ്രത്യേക അജൻഡയാകുന്നത്‌. 1956ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിച്ചത്‌. ഇതാണ്‌ 1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ പദ്ധതികളുടെ അടിസ്ഥാനം. കേരളമോഡൽ വികസനസങ്കൽപ്പത്തിന് അടിത്തറയായതും ഇതാണ്‌.
കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനചരിത്രത്തിലെ നിർണായക സമ്മേളനങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച കൊച്ചി 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി വീണ്ടും അടയാളപ്പെടുത്തപ്പെട്ടു. സിപിഐ എം രൂപീകരണത്തിലേക്ക്‌ നയിച്ച 1964ലെ പ്രത്യേക കൺവൻഷൻ, തീവ്ര ഇടത്‌ ആശയത്തിന്റെ കാലത്ത്‌ പാർടിയെ ശരിയായ ദിശയിലേക്ക്‌ നയിക്കാൻ 1968ൽ പ്രത്യേക പ്ലീനം, 68ൽത്തന്നെ എട്ടാം പാർടി കോൺഗ്രസ്‌. ഇതിനെല്ലാം ആതിഥ്യമേകിയത്‌ കൊച്ചിയാണ്‌.

Related posts

തൊഴിലിടങ്ങളില്‍ ശിശു പരിപാലനകേന്ദ്രം സജ്ജം

Aswathi Kottiyoor

ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി

Aswathi Kottiyoor

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor
WordPress Image Lightbox