24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദിച്ചതായി നാട്ടുകാര്‍, സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം.
Kerala

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദിച്ചതായി നാട്ടുകാര്‍, സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം.


തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്‌റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷിന്റെ മരണത്തിലാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസുകാരുടെ മര്‍ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വന്‍ ജനക്കൂട്ടമാണ് തിരുവല്ലം പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, ഒരു കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് ഇവരെയെല്ലാം സ്റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍വെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

അതേസമയം, പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ സുരേഷിനെ മര്‍ദിച്ചിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. രാത്രി പോലീസ് വാഹനത്തില്‍ കയറ്റുന്നതിന് മുമ്പ് മര്‍ദിച്ചിരുന്നതായും ഇവര്‍ പറയുന്നു. സുരേഷ് അസുഖബാധിതനല്ലെന്നും നെഞ്ചുവേദന വരാന്‍ സാധ്യതയില്ലെന്നും പോലീസിന്റെ മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും ആര്‍.ഡി.ഒ. അടക്കമുള്ളവര്‍ സ്ഥലത്ത് എത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതിനിടെ, പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെ കാണാന്‍ നാട്ടുകാരില്‍ ചിലര്‍ക്ക് അവസരം നല്‍കി. എന്നാല്‍ പോലീസ് സ്‌റ്റേഷനിലുള്ള ഇവര്‍ പേടികാരണം ഒന്നും സംസാരിക്കുന്നില്ലെന്നും കുഴഞ്ഞനിലയിലാണെന്നുമാണ് ഇവരെ സന്ദര്‍ശിച്ചശേഷം പുറത്തുവന്നവര്‍ പ്രതികരിച്ചത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും തിരുവല്ലം പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. സുരേഷിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരേ കർശന നടപടി

Aswathi Kottiyoor

കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ശനിയാഴ്ച മുതൽ സമ്പൂർണ അടച്ചിടൽ; കർശന നിയന്ത്രണം *സൗജന്യ കിറ്റു വിതരണം അടുത്തയാഴ്ച മുതൽ

WordPress Image Lightbox