24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പരിശോധനയ്‌ക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡ്‌
kannur

പരിശോധനയ്‌ക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡ്‌

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കർശനമാക്കാൻ തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക വിജിലൻസ് സ്‌ക്വാഡുകൾ രൂപീകരിക്കും. കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങൾ, റവന്യു, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ്‌ സ്‌ക്വാഡിലുണ്ടാവുക. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്‌റ്റിക് വസ്തുക്കൾ എന്നിവ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതാണ്. നിരോധനം ഫലപ്രദമാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങൾ പട്ടണങ്ങളിലായതിനാൽ നഗരസഭകൾ കൂടുതൽ കാര്യക്ഷമമായി ഇടപെടണം.
ഉത്സവങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുള്ള പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ മുൻകൂട്ടി ക്രമീകരണം ഏർപ്പെടുത്താനും യോഗം നിർദേശിച്ചു. കോഴിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലയിൽ രണ്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റുണ്ട്‌. എല്ലാ ഇറച്ചിക്കോഴി വിൽപ്പന കടകളിലെയും മാലിന്യം ഇവിടേക്ക് എത്തിക്കുന്നുവെന്നും ഉറപ്പാക്കണം.
ഇതിന്‌ കോഴി കച്ചവടക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും അറവുമാലിന്യം എത്തുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഭവമുണ്ടായാൽ ശക്തമായ നിയമ നടപടി കൈക്കൊള്ളാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കലക്ടർ നിദേശം നൽകി. ജില്ലയെ അറവുമാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. എല്ലാ വകുപ്പുകളും ഏജൻസികളും ഇടപെടണം.
എഡിഎം കെ കെ ദിവാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ജി​ല്ല​യി​ല്‍ ഇ​ന്ന് സെ​ക്ക​ന്‍​ഡ് ഡോ​സ് മാ​ത്രം

ന്യൂമാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേ; ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

പ​ര​മാ​വ​ധി വേ​ഗം 50 മതി, സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

Aswathi Kottiyoor
WordPress Image Lightbox