22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലയിൽ നിന്നുള്ള കെ. എസ്. ആർ. ടി. സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു
kannur

ജില്ലയിൽ നിന്നുള്ള കെ. എസ്. ആർ. ടി. സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു

കണ്ണൂർ ജില്ലയിൽനിന്നുള്ള കെ. എസ്. ആർ. ടി. സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു. കണ്ണൂരിൽനിന്ന് അഞ്ചരക്കണ്ടി-ചക്കരക്കല്ല്‌-മട്ടന്നൂർ വഴി വീരാജ്പേട്ടയിലേക്കുള്ളതും കണ്ണൂരിൽനിന്ന് കൂവേരി-കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി വഴി തിമിരിയിലേക്കുമുള്ള ബസുകളാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. വീരാജ്പേട്ടയിലേക്കുള്ള ബസ് രാവിലെ ആറിനും തിമിരിയിലേക്കുള്ള ബസ് രാവിലെ 7. 40-നുമാണ് പുറപ്പെടുന്നത്‌. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രാത്രി 8. 15-നുള്ള ബസ് ഞായറാഴ്ച ഓടിത്തുടങ്ങി.

ഇതോടെ, കണ്ണൂർ ഡിപ്പോയിൽനിന്ന് 83 സർവീസുകളായി. കോവിഡിന് മുൻപ്‌ നൂറ് സർസീസുകളാണ് നടത്തിയിരുന്നത്. കോവിഡിന് മുൻപ്‌ 15 ലക്ഷം രൂപയായിരുന്നു ശരാശരി പ്രതിദിന വരുമാനം. ഞായറാഴ്ചവരെ ഇത് ശരാശരി 11 ലക്ഷമാണ്.

തമിഴ്നാട്ടിലേക്ക് രണ്ടും കർണാടകയിലേക്ക് മൂന്നൂം സർവീസുകളാണ് ഇപ്പോൾ കണ്ണൂർ ഡിപ്പോയിൽനിന്ന് നടത്തുന്നത്. മധുരയിലേക്ക് വൈകിട്ട് 6. 15-നും ഊട്ടിയിലേക്ക് രാവിലെ 7. 30-നും.

Related posts

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു ; നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ.

Aswathi Kottiyoor

മട്ടന്നൂരിൽ നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ

Aswathi Kottiyoor

വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്പോ​ഴും സ​ർ​വീ​സി​ൽ ര​ണ്ടു നീ​തി​യെ​ന്ന് ആ​ക്ഷേ​പം

Aswathi Kottiyoor
WordPress Image Lightbox