23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു ; നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ.
kannur

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു ; നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ.

ക​ണ്ണൂ​ർ: മു​ങ്ങി​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ. നി​ല​വി​ൽ ക​ണ്ണൂ​രി​ൽ ചി​ല സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പു​ഴ​യി​ലും മ​റ്റും കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് പ​തി​വാ​ക്കി​യി​ട്ടു​ണ്ട്.
സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് നി​ര​ന്ത​രം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ത്ത​രം മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നീ​ന്ത​ൽ പ​ഠ​നം ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ര​ക്ഷി​താ​ക്ക​ള​ട​ക്കം പ​ല സ്കൂ​ളു​ക​ളി​ലും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു.
നി​ല​വി​ൽ നീ​ന്ത​ൽ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ൾ വേ​ണ്ട ഗൗ​ര​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. ക്ഷേ​ത്ര​ക്കു​ള​ങ്ങ​ളി​ലും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മ​തി​യാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും വെ​ല്ലു​വി​ളി​യാ​ണ്. പ​ല​പ്പോ​ഴും ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ്വ​ഭാ​വ​മ​റി​യാ​തെ​യു​ള്ള പ​ല​രു​ടെ​യും അ​ശ്ര​ദ്ധ​യാ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ക​ഴി‌​ഞ്ഞ വ​ർ​ഷം മ​രി​ച്ച​ത് 300 പേ​ർ
അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ങ്ങി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ആ​ണ്. വി​ദ്യാ​ർ​ഥി​ക​ളും 30 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​മാ​ണ് മു​ങ്ങി​മ​രി​ച്ച​വ​രി​ലേ​റെ​യും. ഇ​രി​ട്ടി, പേ​രാ​വൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ.
ഈ ​വ​ർ​ഷം ക​ണ്ണൂ​ർ അ​ഗ്നി​ശ​മ​ന സേ​നാ​പ​രി​ധി​യി​ൽ ആ​റ് മു​ങ്ങി മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച ര​ണ്ടു പേ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​രി​ട്ടി​യി​ൽ മു​ങ്ങി​മ​രി​ച്ച ര​ണ്ടു പേ​ർ മു​തി​ർ​ന്ന​വ​രാ​ണ്.

Related posts

ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗരേഖയായി………..

ജില്ലയില്‍ 692 പേര്‍ക്ക് കൂടി കൊവിഡ്…

Aswathi Kottiyoor

ഡ്രൈവ് ഇൻ ബീച്ചിലെ സുരക്ഷാ ക്രമീകരണ കുറവ്: അപകടങ്ങൾ സൃഷ്ടിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox